കൊച്ചി > നടൻ പൃഥ്വിരാജിന് ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരിൽവച്ച് കാലിന് പരിക്കേറ്റു. ഞായർ രാവിലെ കെഎസ്ആർടിസി ബസിൽ സംഘട്ടനരംഗം ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു. കാലിലെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എക്സ്റേയും സ്കാനിങ്ങും എടുത്ത് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.