ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു. 88 വയസായിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം തിരുവനന്തപുരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനാഥാലയത്തിലായിരുന്ന രാജ് മോഹൻ ഇന്നലെയാണ് അന്തരിച്ചത്. ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോൾ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു അദ്ദേഹം.