//
7 മിനിറ്റ് വായിച്ചു

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അന്വേഷണം

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് എടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.സാമൂഹിക പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്‌ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കുറ്റകൃത്യം നടന്നിട്ട് കേസ് എടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റ്. പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നു. വനിത പൊലീസ് ഓഫീസര്‍ നടപടിയെടുത്തില്ല എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും പരാതിയിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!