സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി.അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്. നേരത്തെ നര്‍കോട്ടിക് ആന്‍ഡ് കണ്ഡ്രോള് ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷന് ആവശ്യപ്പെട്ടിരുന്നു.