/
5 മിനിറ്റ് വായിച്ചു

ഉദാരമതികളുടെ സഹായം തേടുന്നു

മാരക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൈലാടത്തടത്തെ 7 വയസുകാരൻ ആദിദേവ് ഉദാരമതികളുടെ സഹായം തേടുന്നു. ഹൈപ്പർ ഐ ജി ഇ സിൻഡ്രോം ഇമ്യുണോഡഫിഷൻസി എന്ന അപൂർവ രോഗമാണ് ആദിദേവിന് ബാധിച്ചിരിക്കുന്നത്. മാസത്തിൽ ഒന്നര ലക്ഷം രൂപ ചിലവ് വരും. 40 ലക്ഷം ചെലവഴിച്ചു കഴിഞ്ഞു. അരയാക്കി വിജേഷിന്റെയും ഷീബയുടെയും മകനാണ്.നിർധന കുടുംബത്തിന് തുക താങ്ങാവുന്നതിലേറെയാണ്. കടം വാങ്ങിയാണ് ചികിത്സ ചെയ്തത്. ആദിദേവിന്റെ ജ്യേഷ്ഠ സഹോദരൻ അഥർവ് ഉൾപ്പെടെ നാലംഗ കുടുംബം കൂലി വേല ചെയ്താണ് ജീവിത ചെലവ് കണ്ടെത്തുന്നത്. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി അഴീക്കോട് അഞ്ചാം വാർഡ് അംഗം സി .ജസ്‌ന ചെയർപേഴ്സണായും പി .വി മനോഹരൻ കൺവീനറായും പി രമേശൻ ട്രെഷററായും നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് .സഹായങ്ങൾ കാനറാ ബാങ്ക് അഴീക്കോട് ശാഖയിൽ 110034931620 (IFSC CNRB0014218 ) എന്ന അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ് .ഗൂഗിൾ പേ 7907405979 ഫോൺ :9995972991

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!