സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി57 റോക്കറ്റിലാണ് വിക്ഷേപണം.
സുര്യന്റെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാന ലക്ഷ്യങ്ങൾ.
സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധ്യമാകും എന്നാണ് ഇസ്‌റോയുടെ പ്രതീക്ഷ. എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ പേടകം 125 ദിവസങ്ങൾ എടുക്കും