പി പി ദിവ്യ രാജി വെച്ച ഒഴിവിൽ നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ അഡ്വ കെ.കെ രത്നകുമാരി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.രത്നകുമാരിക്ക് 16 വോട്ടും ജൂബിലി ചാക്കോക്ക് 7 വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയില്ല.