കണ്ണൂർ കോർപ്പറേഷനിലെ ചാലാട് ഡിവിഷനിൽ പാമ്പൻ ഹൗസിൽ സന്തോഷ് കുമാർ ബ്ലെയിഡ് മാഫിയകളുടെ ഭീഷണിയെ തുടർന്ന്
ജനുവരി 19 ന് ബുധനാഴ്ച വളപട്ടണം പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ :മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.രണ്ട് മാസം മുമ്പ് തന്നെ പോലീസിൽ ഈ മാഫിയകൾക്കെത്തിരെ പരാതി കൊടുത്തിട്ടും അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല.സന്തോഷിന്റെ ആത്മഹത്യാകുറിപ്പിൽ മരണത്തിന് ഉത്തരവാദികളായി പറഞ്ഞവർക്കെതിരെ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നും. കണ്ണൂരിൽ വളർന്നു വരുന്ന ഇത്തരം മാഫിയൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പോലീസ് തയ്യാറാകണമ്മെന്നും അഡ്വ:മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.