ശബരിമല യുവതിപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാര്‍ മുൻകൈയെടുത്ത് രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഒരു സംഘടന കൂടി പിന്മാറി. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ഐക്യ മലയരയ മഹാസഭ സമിതി വിട്ടത്. ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മലയരയ മഹാസഭ സമിതിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26ന് ചെമ്പഴന്തിയിൽ നടത്താനിരിക്കെയാണ് സംഘടനകള്‍ ഒന്നൊന്നായി വിട്ടുപോകുന്നത്.