//
9 മിനിറ്റ് വായിച്ചു

കൃഷിയിടത്തിലേക്ക് കൃഷിമന്ത്രി

കർഷകന്‍റെ പ്രശ്നങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിന് കൃഷിമന്ത്രി നേരിട്ട് കൃഷിയിടത്തിലേക്കും കർഷക ഭവനത്തിലേക്കും സന്ദർശനം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ മറ്റ് കൃഷി അനുബന്ധ ഡിപ്പാർട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കൃഷി മന്ത്രിയെ അനുഗമിച്ചു.
പിണറായി കൺവെൻഷൻ സെന്‍ററിൽ വെച്ച് നടക്കുന്ന കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൃഷിയിട സന്ദർശനം.
ഓരോ പ്രദേശത്തും ഭൂപ്രകൃതിക്ക് അനുസരിച്ചുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കൃഷിയെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീട രോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു.
കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽ വെച്ച് തന്നെ മന്ത്രി പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു. ആവശ്യമായ എല്ലാ കാര്യങ്ങൾക്കും കൃഷിശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് വകുപ്പുകളുടെയും സഹായം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
നാളികേരത്തിന്‍റെ വിലയിടവ് നിയന്ത്രിക്കുന്നതിനു സർക്കാറിന്‍റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ നാളികേര സംഭരണ യൂണിറ്റുകൾ ആരംഭിക്കും. രോഗ കീടബാധ നിയന്ത്രിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിശാസ്ത്രജ്ഞരും കൃഷിയിടത്തിൽ വെച്ച് തന്നെ നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!