കണ്ണൂർ | മുപ്പത്തിയൊൻപതാമത് അഖില ഭാരത മഹാഭാഗവത വിചാരസത്രം കണ്ണൂരിൽ നടക്കും. ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബറിലാണ് പരിപാടി.
നവാക്ഷരി ട്രസ്റ്റിന്റെ ഭാഗവത നിർവഹണ സമിതിയുടെ നേതൃത്വത്തിൽ വിചാര സത്രത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ഒക്ടോബർ ഒന്നിന് രാവിലെ 10.30-ന് നടക്കും.
ജവാഹർലാൽ നെഹ്രു ലൈബ്രറി ഹാളിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ നവാക്ഷരി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി മുരളി മോഹൻ, സന്തോഷ് പുത്തലത്ത്, ഇ പി മനോഹരൻ, ശിവദാസ് കക്കാട് എന്നിവർ പങ്കെടുത്തു.