/
5 മിനിറ്റ് വായിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരന്റെ തലയിൽ ഫാൻ പൊട്ടിവീണു; തലയിൽ അഞ്ച് സ്റ്റിച്ച്

ജനറൽ ആശുപത്രിയിലെത്തിയ കൂട്ടിരിപ്പുകാരന്റെ തലയിൽ ഫാൻ പൊട്ടിവീണ് യുവാവിന് പരുക്ക്. തകഴി കേളമംഗലം പുത്തൻവീട്ടിൽ അജേഷ് (45) നാണ് തലയിൽ ഫാൻ പൊട്ടിവീണ് പരിക്കേറ്റത്. സഹോദരിക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയതായിരുന്നു അജേഷ്. മുറിവേറ്റതോടെ അഞ്ച് തുന്നിക്കെട്ട് കൂടി വേണ്ടിവന്നു.ഇന്നലെ പകൽ അജേഷിന്റെ സഹോദരിക്ക് ബസ് യാത്രയ്ക്കിടെ തലചുറ്റൽ അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വിവരമറിഞ്ഞെത്തിയ അജേഷ് നിരീക്ഷണമുറിയിൽ സഹോദരിക്ക് സമീപം നിൽക്കുമ്പോഴാണ് കറങ്ങിക്കൊണ്ടിരുന്ന ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീണത്. അജേഷിനെ ഉടൻ തന്നെ അത്യാഹിത വിഭാ​ഗത്തിലെത്തിച്ച് ചികിത്സ നൽകി. പഴകി ദ്രവിച്ച ഫാനായിരുന്നു ഇതെന്ന് കണ്ടെത്തി. ഈ ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടക്കിടെ തനിയെ നിന്ന് പോവുകയും ചെയ്യുമായിരുന്നെന്ന് രോ​ഗികൾ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!