//
4 മിനിറ്റ് വായിച്ചു

ആൾ കേരള അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 27 മുതൽ 30 വരെ

കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂൾസ് ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെയും കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, തൃശൂർ അക്കാദമി ടീമുകളെ ഉൾപെടുത്തി 11, 13, 15, വയസ്സ് വരെയുള്ള മൂന്ന് കാറ്റഗറികളിൽ ആയി റോയൽ ട്രാവൻകൂർ ബാങ്ക് ട്രോഫിക്ക് വേണ്ടിയുള്ള ആൾ കേരള അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 27 മുതൽ 30 വരെ നടക്കും. കണ്ണൂർ പോലീസ് ടർഫ്, എൻ പി സെവൻ ടർഫ്, വട്ടംകുളം, കിയോ സ്പോർട്സ്, പള്ളിക്കുന്ന് എന്നീ ടർഫ് ഗ്രൗണ്ട്കളിലാണ് മത്സരങ്ങൾ. ഏപ്രിൽ 27 വൈകുന്നേരം 4.30 ന് പോലീസ് ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മത്സരത്തിനു ശേഷം കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂൾസ് ഏർപ്പെടുത്തുന്ന എ കെ ഗോപിനാഥ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ദാനവും നടക്കും.വാർത്താ സമ്മേളനത്തിൽ അജയകുമാർ . പി.വി , സുകേഷ് .കെ , പ്രശാന്തൻ, കെ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!