/
7 മിനിറ്റ് വായിച്ചു

അമ്പാടിയുടെ കൊലപാതകം ആസൂത്രിതം: എം വി ഗോവിന്ദൻ

കായംകുളം> ആസൂത്രിതമായാണ്‌ ഡിവൈഎഫ്‌ഐ മേഖലാകമ്മിറ്റിയംഗം അമ്പാടിയെ  ആർഎസ്‌എസ്‌ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാന വ്യാപകമായി തങ്ങൾക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ആർഎസ്‌എസ്‌  നടത്തുകയാണ്‌. ഇതിനെതിരെ ജനവികാരം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

അമ്പാടിയുടെ മൃതദേഹം  വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം  ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ പവനനാഥന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ആശുപത്രിയിലെത്തി പുഷ്‌പചക്രം അർപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം അഡ്വ സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, എച്ച്‌ സലാം എംഎൽഎ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ, ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ, സെക്രട്ടറി ജയിംസ്‌ സാമുവൽ സംസ്ഥാന കമ്മിറ്റി അംഗം അരുൺകുമാർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐയുടെ പതാക പുതപ്പിച്ചു. തുടർന്ന്‌ വിലാപയാത്രയായി മൃതദേഹം കായംകുളത്തേക്ക്‌ കൊണ്ടുപോയി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!