/
4 മിനിറ്റ് വായിച്ചു

മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ; വാഹന പരിശോധന കണ്ട്‌ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി വേഗം കൂട്ടി

പാലിയേക്കര > മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവറെ പിടികൂടി. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ കെ ടി റനീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.  ശനിയാഴ്‌ച  രാത്രി പാലിയേക്കരയ്ക്ക് സമീപം വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നി ആംബുലൻസ് നിർത്തിക്കുകയായിരുന്നു.
വാഹന പരിശോധന കണ്ടതോടെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി വേഗം കൂട്ടിയത് കണ്ട് സംശയം തോന്നിയതോടെയാണ് എംവിഐ സി എസ് വിതിൻ കുമാർ, അരുൺ ആർ സുരേന്ദ്, കെ ജെ വിപിൻ എന്നിവരടങ്ങിയ സംഘം വാഹനം നിർത്തി പരിശോധിച്ചത്‌. ഡ്രൈവർ മദ്യപിച്ചതായി പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്ന്  ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!