//
7 മിനിറ്റ് വായിച്ചു

ബിരിയാണി ഫെസ്റ്റിവലില്‍ ബീഫ് ബിരിയാണി അനുവദിക്കില്ലെന്ന് കളക്ടര്‍;ആമ്പൂര്‍ മേള മാറ്റിവച്ചു

ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലില്‍ ബീഫ് ബിരിയാണി വിളമ്പാന്‍ അനുവദിക്കാത്തത് വിവാദത്തില്‍. ഫെസ്റ്റിവലില്‍ ബീഫ് ബിരിയാണി വിളമ്പരുതെന്ന കലക്ടറുടെ ഉത്തരവാണ് വിവാദമാവുന്നത്. തിരുപ്പത്തൂര്‍ കളക്ടര്‍ അമര്‍ കുശ്വാഹ ഇത്തരമൊരു ഉത്തരവ് ഇറക്കിയതോടെ സൗജന്യമായി ബിരിയാണി വിളമ്പുമെന്ന് പ്രഖ്യാപിച്ച് വിടുതലൈ ചിരുതൈ കക്ഷി, ടൈഗേഴ്‌സ് ഓഫ് ഈഴം, ഹ്യൂമാനിറ്റേറിയന്‍ പിപ്പീള്‍സ് പാര്‍ട്ടി എന്നിവ അറിയിച്ചു. ബീഫ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചപ്പോള്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ബിഫ് ബിരിയാണ് ഒഴിവാക്കിയതായി അറിയിച്ചത്. എന്നാല്‍ ഡിഎംകെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.ഇന്ന് ആരംഭിക്കാനിരിക്കുന്ന ആംബൂര്‍ ബിരിയാണി ഫെസ്റ്റ് വിവാദവും കനത്ത മഴയും കണക്കിലെടുത്ത് 2 ദിവസം മാറ്റിവെച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ 15 വരെ വൈകിട്ട് 5 നും 8 നും ഇടയിലാണ് ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രവേശനം തീര്‍ത്തും സൗജന്യമാണ്.മട്ടണ്‍ ചിക്കന്‍, ഫിഷ് എഗ് ബിരിയാണി, ബസ്മതി, സാംബ, പൊന്നി, ദം ബിരിയാണി, ഹൈദരാബാദ് ബിരിയാണി തുടങ്ങി 20ലധികം ബിരിയാണികള്‍ ഉള്‍പ്പെടെ ഫെസ്റ്റിവലിലുണ്ടാകും 100 മുതല്‍ 400 രൂപ വരെയായിരിക്കും വില.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!