/
4 മിനിറ്റ് വായിച്ചു

അഞ്ചരക്കണ്ടി പുഴയിൽ വീണ്ടും ആവേശത്തുഴയെറിയും

അഞ്ചരക്കണ്ടി | ആവേശത്തുഴ എറിഞ്ഞ്‌ ആഹ്ലാദം കൊടുമുടി കയറുന്ന വള്ളംകളി പ്രായഭേദമന്യേ എല്ലാവർക്കും ഹരമാണ്‌. വീറും വാശിയും അലതല്ലുന്ന മത്സരങ്ങൾ ഓളപ്പരപ്പിലും വള്ളക്കാരുടെയും കാഴ്‌ചക്കാരുടെയും സിരകളിലും ലഹരി പോലെ ഇരച്ചു കയറും. വർഷങ്ങൾക്ക് ശേഷം അഞ്ചരക്കണ്ടി പുഴയിൽ വീണ്ടും വള്ളംകളിയുടെ ആവേശത്തിരകൾ ഉയരും.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്ത് വരെയാണ്‌ ഇത്തവണ വള്ളംകളി മത്സരം. 30 പേർ തുഴയുന്ന 14 ചുരുളൻ വള്ളങ്ങളാണ് മത്സരത്തിന് ഇറങ്ങുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!