6 മിനിറ്റ് വായിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കുക; കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “ജനകീയ പ്രതിഷേധ കൂട്ടായ്മ ” കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കുക, കുറ്റക്കാർക്കെതിരെ കേസ് എടുക്കുക, സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, ആരോപണങ്ങളിൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “ജനകീയ പ്രതിഷേധ കൂട്ടായ്മ ” കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. കെ ജയന്ത് , സോണി സെബാസ്റ്റ്യൻ, വി എ നാരായണൻ , പി ടി മാത്യു, ഡോ. കെ വി ഫിലോമിന അഡ്വ .ടി ഒ മോഹനൻ , ,കെ സി മുഹമ്മദ് ഫൈസൽ ,ഷമ മുഹമ്മദ് ,കെ സി ഗണേശൻ , ടി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു .നേതാക്കളായ എം പി ഉണ്ണികൃഷ്ണൻ ,രജനി രമാനന്ദ് ,ലിസി ജോസഫ് ,രാജീവൻ എളയാവൂർ ,റിജിൽ മാകുറ്റി, വി പി അബ്ദുൽ റഷീദ് ,കൊയ്യം ജനാർദ്ദനൻ ,സുദീപ് ജെയിംസ് , വി വി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!