//
5 മിനിറ്റ് വായിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം മാറ്റി

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപെയിന്‍ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉദ്ഘാടനം അടുത്ത വ്യഴാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഞായറാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കിയതിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെസിബിസി കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലഹരി വിരുദ്ധ പരിപാടി മറ്റൊരു ദിവസം നടത്തണമെന്നായിരുന്നു അറിയിപ്പ്.

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ പത്ത് മണിയോടെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!