/
4 മിനിറ്റ് വായിച്ചു

ആറളത്ത് കാട്ടാനയുടെ ആക്രണത്തിൽ മരിച്ചത് വിറക് ശേഖരിക്കാനെത്തിയ കർഷകൻ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂര്‍: ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു (45) വാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അപകടം സംഭവിക്കുമ്പോൾ മാത്രം വന്ന്ആശ്വസിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .വ്യാഴാഴ്ച പുലര്‍ച്ചെ ഫാമില്‍ പരക്കെ കാട്ടാനയക്രമണമുണ്ടായിരുന്നു . ഫാമിന്റെ പാലപ്പുഴ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകര്‍ത്തു.ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു, ബ്ലോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു. ഇതിനിടയിലാണ് ദാമു കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!