///
4 മിനിറ്റ് വായിച്ചു

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് സൗദി അരാംകോ അറിയിച്ചു.2022 വാര്‍ഷികാവലോകന റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 46.5ശതമാനം തോതിലാണ് വര്‍ധിച്ചത്. ഇതോടെ അറ്റാദായം 604 ബില്യണ്‍ റിയാല്‍ കടന്നു.ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാനായി 73.15 ബില്യണ്‍ റിയാലും വകയിരുത്തി. ഇതിനു പുറമേ ഓഹരിഉടമകള്‍ക്ക് ബോണസ് ഓഹരികളും സമ്മാനിക്കും. പത്ത് ഓഹരികള്‍ക്ക് ഒരു അധിക ഓഹരി എന്ന തോതിലാണ് ബോണസ് അനുവദിക്കുക.ഇതോടെ കമ്പനിയുടെ ഓഹരികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തും. നിലവില്‍ 200 ബില്യണ്‍ ഓഹരികളാണ് കമ്പനിക്കുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!