/
6 മിനിറ്റ് വായിച്ചു

പോലീസ് വന്നപ്പോള്‍ ‘വാളയാര്‍ പരമശിവത്തിന്റെ’ ട്രിക്കിറക്കി; വാട്ടര്‍ ടാങ്കില്‍ ഒളിച്ച ഗുണ്ട പിടിയില്‍

ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഏറ്റുമാനൂര്‍ തെളളകം സ്വദേശി വലിയ വീട്ടില്‍ ബുധലാല്‍ വി ജോസിനെ(23)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിലെ സായ്‌നഗറിലുളള വാടക വീട്ടില്‍ നിന്നാണ് പിടികൂടിത്.പൊലീസ് എത്തിയതറിഞ്ഞ് വീടിന്റെ മുകളിലുളള വാട്ടര്‍ ടാങ്കില്‍ കയറി ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുളള പരിശോധനയില്‍ പോലീസ് ടെറസില്‍ നിന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം അയ്മനം ഒളശ്ശ സ്വദേശി ജോസഫ് മാത്യുവിനെയാണ് ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ജോസഫ്. കോട്ടയത്ത് ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, ചങ്ങനാശ്ശേരി, പാലാ, വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയില്‍ തിരുവല്ല സ്റ്റേഷനിലും വധശ്രമം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ജോസഫ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!