/
3 മിനിറ്റ് വായിച്ചു

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ​കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകത്ത് (തൃശൂർ) താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) പിടിയിലായത്.മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് നടപടി.ഏഴുവർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, മതിലകം എസ്.ഐമാരായ എം.വി. ഉണ്ണികൃഷ്ണൻ, സി.ടി. ക്ലീസൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!