//
11 മിനിറ്റ് വായിച്ചു

ഏഷ്യാ കപ്പ് സൂപ്പർ 4 നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പ് സൂപ്പർ 4 നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടന്നു. സൂപ്പർ-4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

174 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 19.5 ഓവറിൽ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്കയുമാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിന് മികച്ച തുടക്കമായില്ല. ഓപ്പണർ കെ.എൽ രാഹുൽ (7 പന്തിൽ 6) രണ്ടാം ഓവറിൽ പുറത്തായി. സ്പിന്നർ മഹേഷ് തീക്ഷണയാണ് പുറത്താക്കിയത്. മൂന്നാം ഓവറിൽ ദിൽഷൻ മധുശങ്കയുടെ പന്തിൽ വിരാട് കോലി ക്ലീൻ ബൗൾഡ്. പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ടീമിനെ മെല്ലെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ ശക്തമായ കൂട്ടുകെട്ട് പടുത്തുയർത്തി.

രോഹിതിന്റെയും സൂര്യകുമാറിന്റെയും കൂട്ടുകെട്ട് പതിമൂന്നാം ഓവറിൽ ചാമിക കരുണരത്‌നെ തകർത്തു. രോഹിതിനെ കരുണരത്‌നെ പവലിയനിലേക്ക് അയച്ചു. 41 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 72 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. 15-ാം ഓവറിൽ സൂര്യകുമാർ ദസുൻ ഷനകയുടെ ഇരയായി. 29 പന്തിൽ 34 റൺസാണ് സൂര്യകുമാർ നേടിയത്.

ഹാർദിക് പാണ്ഡ്യയ്ക്ക് (13 പന്തിൽ 17) കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 19-ാം ഓവറിൽ ദീപക് ഹൂഡ (4 പന്തിൽ 3), ഋഷഭ് പന്ത് (13 പന്തിൽ 17) എന്നിവരെ മധുശങ്ക ഔട്ടാക്കി. 20ാം ഓവറിൽ ഭുവനേശ്വര് കുമാറിനെ (0) കരുണരത്‌നെ പുറത്താക്കി. രവിചന്ദ്രൻ അശ്വിൻ 15 റൺസോടെയും അർഷ്ദീപ് സിങ് 1 റൺസോടെയും പുറത്താകാതെ നിന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!