ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിജയ നിരക്കിലാണ് ആസ്റ്റര്‍ മിംസും, ആസ്റ്റര്‍ മെഡ്സിറ്റിയും ചേര്‍ന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ അഞ്ഞൂറ് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് .ആസ്റ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സതുകയിൽ ഇളവ് നൽകുന്നുമുണ്ട്. ഡി. എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മുതലായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഇടപെടലുകള്‍ നടത്തുന്നത് .ഡോ. അനീഷ് കുമാറിന്റെയും ഡോ. സജീഷ് സഹദേവന്റെയും നേതൃത്വത്തിലാണ് ആസ്റ്റര്‍ മിംസും മറ്റ് ആസ്റ്റര്‍ ഹോസ്പിറ്റലുകളും ഈ വലിയ നേട്ടം കരസ്ഥമാക്കിയത് .