//
10 മിനിറ്റ് വായിച്ചു

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഇനി കാസർഗോഡ് ജില്ലയിലും

കാസർഗോഡ്:  ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർഗോഡ് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു. ആഗോള നിലവാരമുള്ള മുഴുവൻ ചികിത്സാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് കാസർഗോഡ് ജില്ലയിലെ ചെർക്കളത്തിന് അടുത്തുള്ള ഇന്ദിരാ നഗറിൽ സജ്ജീകരിക്കുന്നത് എന്ന് ആസ്റ്റർ ഡി.എം സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി & ട്രോമ കെയർ വിഭാഗം, ഏറ്റവും ആധുനികമായ കാത്ത് ലാബ് സജ്ജീകരണങ്ങൾ, ന്യൂക്ലിയർ മെഡിസിനും, റേഡിയേഷനും ഉൾപ്പെടെ കാൻസർ ചികിത്സയുടെ മുഴുവൻ സൗകര്യങ്ങളും, റോബോട്ടിക് സർജറി, അവയവം മാറ്റിവെക്കൽ, അത്യാധുനിക ന്യൂറോ സയൻസസ് വിഭാഗം തുടങ്ങിയവ ഉൾപ്പെടെ ആതുര സേവന രംഗത്തെ മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി ചെലവിൽ ആണ് പ്രാഥമിക ഘട്ടം പൂർത്തിയാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ചികിത്സകൾ കൃത്യസമയത്ത് ലഭിക്കാതെ പോകുന്നത് കൊണ്ട് മാത്രം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം കാസർഗോഡ് ജില്ലയിൽ താരതമ്യേന അധികമാണ്.ഈ പ്രതിസന്ധിക്ക് പരിഹാരമായി ആദ്യ ഘട്ടത്തിൽ 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് പ്ലാൻ ചെയ്യുന്നതെങ്കിലും സമീപ ഭാവിയിൽ തന്നെ 500 ബെഡ്ഢഡ് ഹോസ്പിറ്റലായി ആസ്റ്റർ മിംസ് കാസർഗോഡിനെ ഉയർത്തുമെന്നും ആസ്റ്റർ മിംസ് കേരള & ഒമാൻ റീജ്യണൽ ഡയറക്ടർ ശ്രീ. ഫർഹാൻ യാസിൻ പറഞ്ഞു.പത്രസമ്മേളനത്തിൽ ഡോ. എബ്രഹാം മാമ്മൻ [ സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട് ], ഡോ. സൂരജ് കെ. എം [സി. എം. എസ് ആസ്റ്റർ മിംസ് കണ്ണൂർ], ഡോ. നൗഫൽ ബഷീർ [ഡെപ്യൂട്ടി സി.എം.എസ്, ആസ്റ്റർ മിംസ് കോഴിക്കോട്] എന്നിവർ സംസാരിച്ചു. ശ്രീ. ഫർഹാൻ യാസിൻ [റീജ്യണൽ ഡയറക്ടർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ] പദ്ധതി വിശദീകരണം നടത്തി. ശ്രീ. പി ബി അച്ചു കാസർഗോഡ് നന്ദി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!