/
9 മിനിറ്റ് വായിച്ചു

തലശ്ശേരി ടെലി മെഡിക്കൽ സെന്‍ററിൽ ആസ്റ്റര്‍ മിംസ് സേവനം ലഭ്യമാകും

അടിയന്തര ചികിത്സാ ലഭ്യതയില്‍ തലശ്ശേരി മേഖലയ്ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തിക്കൊണ്ട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്‍റെ എമര്‍ജന്‍സി വിഭാഗം തലശ്ശേരി ടെലി ഹോസ്പിറ്റലുമായി സഹകരിക്കുന്നു. തിങ്കളാഴ്ച മുതൽ ആണ് ആസ്റ്റർ മിംസിന്‍റെ സേവനം ടെലി ഹോസ്പിറ്റലിൽ ലഭ്യമാവുക. ഇതോടെ എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് ലോകത്തിലെ ഏറ്റവും നൂതനമായ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെ സാന്നിധ്യം തലശ്ശേരിക്ക് കരഗതമാകും.

എമര്‍ജന്‍സി മെഡിസിനില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനത്തിന് പുറമെ അനുബന്ധ മേഖലയില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സിങ്ങ് ജീവനക്കാര്‍, അതിനൂതനമായ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഇതോടെ ടെലി ഹോസ്പിറ്റലില്‍ ലഭ്യമാകും. ട്രയാജിങ്​ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നതോടെ പ്രാഥമികമായ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാവുമെന്ന് ആസ്റ്റർ മിംസ് കണ്ണൂർ എമർജൻസി വിഭാഗം മേധാവി ഡോ. ജിനേഷ് വീട്ടിലകത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

കണ്ണൂർ ജില്ലയിലെ അത്യാഹിത രോഗ പരിപാലന മേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ച ആസ്റ്റർ മിംസ് കണ്ണൂരിലെ വിദഗ്ധരായഡോക്ടർമാരുടെ സേവനം കൂടിവരുന്നതോടെ തലശ്ശേരിയിലെ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും എന്ന് ടെലി മെഡിക്കൽ സെന്‍റർ ഡയറക്ടർ ടി.കെ. മധുസൂദനൻ കൂട്ടിച്ചേർത്തു. വിവിൻ ജോർജ്, അജി.എം (ഓപറേഷൻസ്, ആസ്റ്റർ മിംസ് കണ്ണൂർ), ടി.കെ. പുരുഷോത്തമൻ, (ഡയറക്ടർ ടെലി ഹോസ്പിറ്റൽ) , ഡോ. അഖിൽ (എമെർജൻസി മെഡിസിൻ ആസ്റ്റർ മിംസ് കണ്ണൂർ) എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!