5 മിനിറ്റ് വായിച്ചു

കാരുണ്യ ഫാര്‍മസികളില്‍ കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വില കൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലക്ക് നാളെ മുതല്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണ് മരുന്ന് വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴ് ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണ് മരുന്ന് വില്‍ക്കുക.

ആദ്യഘട്ടത്തില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വയനാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം കളമശേരി മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ല ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ ഫാര്‍മസികളില്‍ നിന്നാണ് കുറഞ്ഞ വിലക്ക് കാന്‍സര്‍ മരുന്ന് ലഭിക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!