കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. ഇതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.ഇരുഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു.