കണ്ണൂർ | ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീഡി ഷോ തീയറ്റർ ഈ മാസം അവസാനം പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.
സയൻസ് പാർക്കിലെ ഒന്നാം നിലയിലാണ് തീയറ്റർ നിർമിച്ചിട്ടുള്ളത്. ഇതിനോട് ചേർന്ന് ഡയറക്ടറുടെ മുറി, ലൈബ്രറിയുടെ പുനർ നിർമാണം എന്നിവയും നടത്തി. 31 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ഉതകുന്ന പ്രദർശനങ്ങളാണ് ത്രീഡി ഷോയിൽ ഉണ്ടാകുക.