//
4 മിനിറ്റ് വായിച്ചു

ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതികൾക്കെതിരെ ശക്​തമായ നടപടി വേണം -ബി.ജെ.പി

ബി.ജെ.പി പ്രവർത്തകൻ കാവുംഭാഗത്തെ യശ്വന്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ എൻ. ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാനൂർ മുത്താറി പീടികയിലെ പി.ജെ. ആർമിയുടെ ക്വട്ടേഷൻ സംഘമാണ് അക്രമത്തിനു പിന്നിൽ. ലഹരി, കഞ്ചാവ് മാഫിയകളാണ് അക്രമിസംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും. ഇവർക്കെതിരെ ഒരു പ്രസ്താവന പോലും ഇറക്കാൻ പ്രാദേശിക സി.പി.എം നേതൃത്വം പോലും തയ്യാറാകാത്തത് തന്നെ അക്രമികൾക്കൊപ്പമാണ് പാർട്ടി എന്നതിനാൽ തന്നെയാണ്. ഇവരെ സംരക്ഷിക്കാനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നത്. പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും എൻ. ഹരിദാസ് കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!