നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൊണ്ടുവന്നത്. 422 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തില്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് പിടിയിലാവയവർ പറയുന്നു. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വര്‍ണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വർണ വേട്ട നടന്നിരുന്നു. ഐഫോണിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വർണമാണ് മൊബൈലിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.