തിരുവനന്തപുരം > കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരിമുതൽ ആക്ടിങ് ചീഫ്…
ഇടുക്കി > ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. റിയാസ് മൻസിലിൽ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലാണ് മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിന് (50) വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.…
ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും…
കരിക്കോട്ടക്കരി | പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ഷാജി എന്ന നന്ദു (20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ – ജാനു ദമ്പതികളുടെ മകനാണ്. വീടിന് സമീപത്തെ തോട്ടില്‍…
ഇരിട്ടി | ചെരുപ്പും കുടയും നന്നാക്കി ഉപജീവനം തേടുന്ന ദുരൈ സ്വാമിയുടെ പണി ആയുധങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയി. കവർന്ന വസ്തുക്കൾ പ്രയോജനപ്പെടില്ലെന്ന് പിന്നീടാണ് മോഷ്ടാവിന് ബോധ്യമായത്. ഇതോടെ മോഷ്ടിച്ച സാധനം അടുത്ത ദിവസം എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു വന്ന് വെച്ചു.…
ശ്രീനഗർ > കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. കശ്‌മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക പാതയാണ് ഈ ഹൈവേ. പാത അടഞ്ഞാൽ പ്രദേശത്ത്…
ആലപ്പുഴ > എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാര്‍. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. തകഴിയില്‍ നിന്നെത്തിയ അഗ്നിശമന സേന…
രാജാക്കാട് > കണ്ണിനും മനസ്സിനും കുളിർമയും നവ്യാനുഭൂതിയും പകർന്ന് ജലസമൃദ്ധമായ ശ്രീനാരായണപുരം ജലപാതം. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മുഖംമിനുക്കിയ ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു. പ്രകൃതി രമണീയമായ ഇവിടെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വികസന…
തിരുവനന്തപുരം സംസ്ഥാനത്ത് ആകെയുള്ളത് 1920 കാട്ടാനകൾ. വയനാട് ഭൂമേഖലയിലുള്ളത് 84 കടുവകളും. ഇവയുടെ കണക്കെടുപ്പ് പൂർത്തിയാക്കി വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. 2017ൽ ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പിൽ 3322 ആനകളും പിണ്ടം അടിസ്ഥാനപ്പെടുത്തിയാൽ 5706 എണ്ണവുമുണ്ടെന്നായിരുന്നു അനുമാനം. ഇത്തവണ പിണ്ടം അടിസ്ഥാനമാക്കിയാൽ 2386 എണ്ണമുണ്ട്. വയനാട്,…
തിരുവനന്തപുരം ഭക്ഷ്യസംസ്‌കരണ മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് മുതൽ മുടക്കിന്റെ 35 ശതമാനംവരെ സബ്സിഡിയോടെ സംരംഭക മൂലധന വായ്‌പ നൽകുന്ന പദ്ധതി മികവോടെ നടപ്പാക്കി സംസ്ഥാന വ്യവസായവകുപ്പ്. പദ്ധതിയിൽ 1233 സംരംഭത്തിന് സബ്‌സിഡി അനുവദിച്ചു. ഇതിൽ 581 യൂണിറ്റിന് 15.09 കോടി രൂപ കൈമാറി. പ്രധാൻമന്ത്രി…