കൊച്ചി പുതിയ സീസൺ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുക്കുന്നു. എറണാകുളം പനമ്പിള്ളിനഗർ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. വിസാപ്രശ്‌നം കാരണം മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനൊപ്പം ചേർന്നിട്ടില്ല. അടുത്തയാഴ്‌ച സെർബിയക്കാരൻ എത്തും. സഹപരിശീലകരായ ഫ്രാങ്ക് ഡ്രൗവിന്റെയും ടി ജി പുരുഷോത്തമന്റെയും നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്.…
ബംഗളൂരു/ തിരുവനന്തപുരം > മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ 4.25ന് ബംഗളൂരു ഇന്ദിര നഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിലൂടെയാണ് മരണവിവരം അറിയിച്ചത്. പുതുപ്പള്ളി എംഎൽഎയാണ്. ഭാര്യ…
മട്ടന്നൂര്‍ | ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് 5 മണിയോടെ ആണ് അപകടം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍…
തിരുവനന്തപുരം > സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി…
അഴീക്കോട് | മൊബൈൽ ചാർജറിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവീന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചത് ആയിരുന്നു. സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രൻ.…
നാഗാർജുന സാഗർ/ തെലങ്കാന > അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വർക്കിംഗ് കമ്മിറ്റി യോഗം തെലങ്കാനയിലെ നാഗാർജുന സാഗറിൽ തുടങ്ങി . അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി വെങ്കട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ വിക്രം…
തിരുവനന്തപുരം > അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിന്ദരാമയ്യ, ഡി കെ ശിവകുമാർ അടക്കമുള്ള നേതാക്കൾ ബംഗളൂരുവിൽ കോൺഗ്രസ് നേതാവ് ടി ജോണിന്റെ വസതിയിൽ…
ബീജിങ്> ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ. തിങ്കളാഴ്ച ഇറാൻ വിമാനത്താവളത്തിൽ 66.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ചൈനയിലും അമേരിക്കയിലും താപനില 50 ഡിഗ്രി കടന്നു. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലെ സാൻബാവോയിലാണ് റെക്കോഡ് താപനിലയായ 52.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ആറുമാസംമുമ്പ്…
തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ബുധനാഴ്‌ചയായിരുന്നു അവാർഡ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍…
കാഞ്ഞങ്ങാട് > അത്തിക്കോത്ത് എസി നഗർ ആദിവാസി കോളനിക്ക് സമീപം ആർഎസ്എസ് ആക്രമണം. ആർഎസ്എസ് ക്രിമിനൽ സംഘം നടത്തിയ ആക്രമണത്തിൽ സിപിഐ എം പ്രവർത്തകന് സാരമായി പരിക്കേറ്റു. അത്തിക്കോത്ത് ഫസ്‌റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്‌ടറുമായ ചേരിക്കൽ വീട്ടിൽ കൃ-ഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും…