വയനാടിന് മനസ്സ് നിറഞ്ഞൊരു സഹായവുമായി മൽസ്യവില്പനക്കാരൻ

ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞ വയനാടിനെ തിരികെ പിടിക്കാന്‍ ഒരു കൈ സഹായവുമായി കരിയാട് പുതുശ്ശേരിപ്പള്ളിയിലെ മത്സ്യ വില്‍പ്പനകാരന്‍. കിടഞ്ഞിറോഡില്‍ മീന്‍ വില്‍പന നടത്തുന്ന ഇടത്തിൽ ശ്രീധരനാണ് തൻ്റെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മത്തി, അയല, ചെമ്മീൻ, നത്തോലി, ചമ്പാൻ…

കണ്ണൂർ വീമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവി നിഷേധിക്കുന്ന കേന്ദ്ര നടപടി നീതികരീക്കാനാവാത്തത്: എം വി ജയരാജന്‍

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന് വേണ്ട പോയിന്‍റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര നടപടി നീതികരിക്കാനാവാത്തതാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിമാനത്താവളം ഗ്രാമപ്രദേശത്താണെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് പോയിന്‍റ് ഓഫ് കോള്‍…

ബസ് റൂട്ട് രൂപവത്കരണം: എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ യോഗം ചേരും

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ എം എൽ എ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കൂടുതൽ യാത്ര ക്ലേശം നേരിടുന്നതും, നിലവിൽ ബസ് റൂട്ട്…

ടി.വി. സുരേന്ദ്രനെ അനുസ്മരിച്ചു

കണ്ണൂർ: ആത്മവിദ്യാ സംഘം സംസ്ഥാന പ്രസിഡണ്ടും സർവ്വോദയ മണ്ഡലം ജില്ലാ അധ്യക്ഷനും മഹാത്മാമന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി.വി. സുരേന്ദ്രന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ആത്മവിദ്യാ സംഘം ജില്ലാ പ്രസിഡണ്ട് എം.സി. മഹേന്ദ്ര രാജ്, സെക്രട്ടറി എം…

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ച ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുന്നു; കെ സുധാകരന്‍ എംപി

കണ്ണൂർ : വിമാനത്താവളത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഗുരുതരമായ അലംഭാവം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മെട്രോ ഇതര വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍…

കൗമുദി ടീച്ചർ ചരമ ദിനം ആചരിച്ചു

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സുവർണ്ണ ചരിത്രം രചിച്ച കൗമുദി ടീച്ചറുടെ ഓർമ്മകൾക്ക് ഇന്നേക്ക് 15 വർഷം. ചരമ ദിനാചരണത്തിന്റെ ഭാഗമായി കാടാച്ചിറയിലെ കൗമുദി ടീച്ചറുടെ സ്മൃതി കുടീരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം ഡി സി സി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് കെഎസ്എസ്പിയു 

പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജില്ലയിലെ മുഴുവൻ പെൻഷൻകാരും കഴിവിന്റെ പരമാവധി സഹായം നൽകണമെന്ന് കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. കണ്ണൂർ പെൻഷൻ ഭവനിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്…

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം ജില്ലയിൽ സന്ദർശനം നടത്തി

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ജില്ലയിൽ മഴക്കെടുതി  ബാധിച്ച  സ്ഥലങ്ങൾ സന്ദർശിച്ചു. തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ് എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. എ ഡി എം…

ബിജെപി നേതാക്കൾ സന്ദർശിച്ചു

കൂത്തുപറമ്പ് : മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപി നേതാക്കൾ സന്ദർശിച്ചു. മട്ടന്നൂർ നഗരസഭയിലെ കയനി, കുഴിക്കൽ, മാങ്ങാട്ടിടം പഞ്ചായത്തിലെ പാലാട്ട്കുന്ന്, പരപ്പിൽ, നീർവേലി, മെരുവമ്പായി എന്നീ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം…

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ…