കൂടാളി ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ചെസ്സ് പഠിപ്പിക്കുന്നതിൻ്റെ രണ്ടാം ഘട്ട ക്യാമ്പയിന് ലഹരി വിരുദ്ധ ദിനത്തിൽ തുടക്കമായി. എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പഞ്ചായത്തിലെ 15 സ്‌കൂളിൽ 206 ക്ലാസ് മുറികളിലും ചെസ്സ് ബോർഡ് നേരത്തെ വിതരണം…
കണ്ണൂർ ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് (Mumps) പടരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷണങ്ങള്‍ അനുസരിച്ച് ഉള്ള ചികിത്സകള്‍ ആണ് മുണ്ടിനീരിനു നല്‍കേണ്ടത്. അതാത് പ്രദേശത്തെ ആശുപത്രികള്‍ വഴി ഇത് നല്‍കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം ഉള്ളവർ വീടുകളിൽ…
കണ്ണൂർ: അന്തരിച്ച മാധ്യമ പ്രവർത്തകരായ കെ.രജിത് റാം ( മാതൃഭൂമി ), എം. രാജീവൻ (ദേശാഭിമാനി ), ഐസക് പിലാത്തറ (മംഗളം), സി.ബി.മുഹമ്മദലി (ചന്ദ്രിക) എന്നിവരുടെ ഛായാചിത്രം പ്രസ്ക്ലബിൽ അനാച്ഛാദനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അനാച്ഛാദനം നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ്…
കണ്ണൂർ: ജനങ്ങളിൽ ബഹുഭൂരിപക്ഷവും യുദ്ധത്തിനും സംഘർഷത്തിനും എതിരാണെങ്കിലും അത് തുറന്നു പറയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള അവസരമോ ധൈര്യമോ അവർക്ക് ഉണ്ടാകുന്നില്ലെന്ന് പ്രമുഖ ഹ്യൂമനിസ്റ്റ് പ്രൊഫ: പരിമൾ മർച്ചൻറ്. ഓരോ മനുഷ്യനിലും അന്തർലീനമായ സമാധാനത്തോടും അഹിംസയോടുമുള്ള അഭിവാഞ്ഛ പുറത്തു കൊണ്ടു വരാൻ ലോക മാർച്ചിനും അതിൻ്റെ…
കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം, കണ്ണൂര്‍ നാലമ്പലം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. മൂകാംബിക തീര്‍ത്ഥാടന യാത്ര ജൂലൈ അഞ്ച്, 12, 19, 26 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട്…
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും…
കണ്ണൂർ ജില്ല ഹയർ സെക്കണ്ടറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ കെ.ഡാക്ടിൻ്റെ നേതൃത്വത്തിൽ ആദരം 24 സംഘടിപ്പിച്ചു. റിട്ട ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.വി രാജു അധ്യക്ഷനായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ 200 ൽ 200 മാർക്ക്…
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കണ്ണൂർ എയർപോർട്ട് എംഡി സി ദിനേഷ് കുമാർ, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ…
കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ…
സാഹസിക ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് നടക്കും.കയാക്കിങ്ങ് പോലുള്ള ജലസാഹസിക…