‘മോ​ൻ​സ​ൺ മാവുങ്കലുമായി ബന്ധമില്ല, തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ. സുധാകരൻ

മോ​ൻ​സ​ൺ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേസിൽപ്പെട്ടത് എങ്ങനെയെന്ന് നിയമപരമായി പഠിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ ആലുവയിൽ പറഞ്ഞു. മോ​ൻ​സ​ൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ്…

//

താനൂർ ബോട്ട് ദുരന്തം: തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രണ്ട് ഉദ്യേഗസ്ഥർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. പോർട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂർ പോർട് കൺസർവേറ്റർ പ്രസാദ് , സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്..അപകടത്തിൽപ്പെട്ട ബോട്ടിന് സർവീസ് നടത്താൻ സഹായം…

///

നടുവേദനയ്ക്ക് പരിഹാരം കണ്ടെത്താം, ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ബാക്ക്‌പെയിന്‍ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടുവേദന കാരണം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിട്ടുമാറാത്ത നടുവേദന, പുറം വേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 20 മുതല്‍ ജൂണ്‍ 20 വരെ…

/////

ആസ്റ്റർ മിംസ് എമർജൻസി കോൺ ക്ലൈവ് സമാപിച്ചു

കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂർ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2 ദിവസത്തെ എമർജൻസി മെഡിസിൻ കോൺ ക്ലേവ് സമാപിച്ചു. ഷോക്ക്, സ്ട്രോക്ക് എന്നിവ ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമായി വരുന്ന വിവിധ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന എമർജൻസി മെഡിസിൻ ചികിത്സാരംഗത്തെ അതി…

////

എഐക്യാമറ; ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്‍ത്തിച്ചവര്‍ക്ക് ആദ്യം

വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം…

//

‘പൊതു ചടങ്ങിൽ ഈശ്വരപ്രാർഥന ഒഴിവാക്കണം,സർക്കാർ നയപരമായ തീരുമാനമെടുക്കണം’; പി വി അൻവർ എംഎൽഎ

പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്ന് പി വി അൻവർ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എംഎൽഎ പറഞ്ഞു. മഞ്ചേരി പ‌ട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്.  സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്.…

///

ക്ഷേമ പെൻഷൻ മസ്റ്ററിങ്: ഉത്തരവ് മെയ് 12 വരെ നീട്ടി

ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻരേഖ സോഫ്‌റ്റ്‌വെയർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള അനുമതി നടപ്പാക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈകോടതി മെയ് 12 വരെ നീട്ടി.മറ്റ് സർവിസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച…

//

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, 13000 പേരെ മാറ്റിപാർപ്പിച്ചു

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും…

//

കാനറാ ബാങ്ക് ജേർണലിസ്റ്റ് വോളി ലീഗ്: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ 25 വരെ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പി.സന്തോഷ് കുമാർ എംപി പ്രകാശനം നിർവഹിച്ചു. കാനറാ ബാങ്ക്…

///

‘അരിക്കൊമ്പന്‍’ വെള്ളിത്തിരയിലേക്ക്; പുതിയ സിനിമയുമായി സാജിദ് യാഹിയ

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു. ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സാജിദ് യഹിയ ആണ് അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരചയിതാവ് എന്ന…

///