സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ വിലയറിയാം

സ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് രക്ഷപ്പെടിത്തിയത്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു.…

//

കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

നാല് വർഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. അടിയന്തര സമിതിയുടെ 15-ാമത്…

//

മോക്ക ചുഴലിക്കാറ്റ് വരുന്നു..,ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകും; ചുഴലിക്കാറ്റ് ഭീഷണി

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും. തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ഇന്ന് അത് ന്യൂനമർദ്ദമായി മാറും.പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റിൻ്റെ പേര് മോക്കയെന്നായിരിക്കും.  ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ്…

//

ആധാർ സൗജന്യമായി പുതുക്കാം; ജൂൺ 14 വരെ

പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി അപ് ലോഡ് ചെയ്യാം.മൊബൈൽ നമ്പർ…

//

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; മുൻകാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

രണ്ടാം പ്രവസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന സംസ്ഥാനത്തും നടപ്പാക്കും.മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി…

//

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ എൻകൗണ്ടറിനിടെ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. കഴിഞ്ഞ മാസം 20ന് അഞ്ച് സൈനികരെങ്കിലും കൊല്ലപ്പെട്ട സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിലെ…

//

300 കിമി. വേഗതയിൽ ബൈക്ക് ഓടിച്ച് വീഡിയോ പകർത്താൻ ശ്രമം, ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യൂട്യൂബർക്ക് ദാരുണാന്ത്യം

സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ സാഹസിക പ്രകടനം. കവാസാക്കി നിഞ്ജ ഇസഡ് എക്‌സ് 10ആർ- 1000 ലിലി സൂപ്പർ ബൈക്ക് ഓടിക്കുന്ന വിഡിയോ…

//

‘കേരള സ്‌റ്റോറി ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമ’; പ്രധാനമന്ത്രി

‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം ഇപ്പോൾ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ്. തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള…

//

കെഎസ്ആർടിസി: കാലാവധി പൂർത്തിയാക്കി‍യ ബസുകളുടെ സർവീസ് നീട്ടി

15 വർഷം കാലാവധി പൂർത്തിയാക്കി‍യ കെഎസ്ആർടിസി ബസുകളുടെ സർവീസ് നീട്ടി സർക്കാർ ഉത്തരവ്. സെപ്റ്റംബർ 10 വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. 237 ബസുകളുടേയും 105 വർക്ക് ഷോപ്പ് വാഹനങ്ങളുടെയും അടക്കം ഫിറ്റ്നസ് നീട്ടി. നേരത്തെ പതിനഞ്ചുവർഷം കാലാവധി പൂർത്തിയാക്കി‍യ വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കി നൽകേണ്ടന്നായിരുന്നു…

//

ന്യൂമോണിയ ബാധ; ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  …

//