കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.എഡിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണം.…

തീരദേശത്തും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കി സാഗർ കവച് മോക് ഡ്രിൽ

തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും ഭീഷണിയും തടയുന്നതിനും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും വേണ്ടി കേരള തീരത്ത് ഇന്ത്യൻ നേവി കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ കേരള പോലീസ് തീരദേശം പോലീസ് മറൈൻഫോഴ്‌സ് മെന്റ് ഫിഷറീസ് കടലോര ജാഗ്രത സമിതി തുറമുഖ വകുപ്പ് തുടങ്ങിയ…

കണ്ണൂർ ദസറക്ക് ആവേശോജ്ജ്വല പരിസമാപ്തി; കണ്ണൂരിൻ്റെ സാംസ്കാരിക ചൈതന്യമാണ് കണ്ണൂർ ദസറയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും…

കണ്ണൂർ കണ്ണോത്തുംചാലിൽ ബസ് കടയിലേക്ക് ഇരച്ചുകയറി

കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി. അപകടത്തിൽ യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്‌മി ബസ്സാണ് അപകടത്തിൽ പെട്ടത്. കട ഉടമ സി എൻ സുധാകരൻ…

കണ്ണൂർ ദസറ ഇന്ന് സമാപിക്കും

കണ്ണൂർ: ഒൻപതു ദിവസമായി കണ്ണൂരിൽ കോർപറേഷൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. വൈകുന്നേരം 5 മണിക്ക്  സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ…

കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി വിവേചനപരവും പ്രതിഷേധാർഹവുമെന്ന് എം.വി. ജയരാജൻ

വിദേശ വിമാന സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിന് നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഗുരുതരമായ വിവേചനമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കേന്ദ്ര…

നാം ജീവിക്കുന്നത് മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്ത്; ഇ. ടി. മുഹമ്മദ് ബഷീർ എം.പി

മനുഷ്യബന്ധങ്ങൾ ശിഥിലമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വയനാട് ദുരന്തം ഉണ്ടായപ്പോൾ നമ്മുടെ യുവാക്കൾ കാണിച്ച സേവന സന്നദ്ധത ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്. യോജിപ്പിന്റെ ചിഹ്നങ്ങൾ നമ്മുടെ നാട്ടിൽ ബാക്കി നിൽക്കുകയാണ്. സ്നേഹവും ഒത്തുചേരലും സാമൂഹ്യ സേവന പ്രവർത്തനങ്ങളും…

എസ്‌ എഫ് ഐയുടെ ഏകാധിപത്യ കോട്ടകൾ തകർത്തെറിയും; കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി

തോട്ടട : ജനാധിപത്യം വീണ്ടെടുക്കാൻ എസ് എഫ് ഐയുടെ ഏകാധിപത്യ കോട്ടകൾ തകർത്തെറിയുമെന്ന് കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കെ എസ്‌ യു കണ്ണൂർ ഗവ: ഐ ടി ഐ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കണ്ണൂർ ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം

കണ്ണൂര്‍ : ആതുരസേവന മേഖലയില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമായ എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചു. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് ആശുപത്രികള്‍ക്ക് മാത്രം ലഭിച്ച എന്‍ എ ബി…

കണ്ണൂർ ദസറ ആറാം ദിനം ‘ദോൽ ഭാജേ’യിലൂടെ ഡാൻഡിയ നൃത്തമാടി സായംപ്രഭയിലെ അമ്മമാർ

കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. ‘ദോൽ ഭാജേ’യും, ‘തീം തനാകെ’ യും, ‘ബാജേരെ ബാജെരെ’യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി…