ഐപിഎൽ; ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ…

///

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, ജാഗ്രത നിർദ്ദേശം.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അതേസമയം പകൽ സമയങ്ങളിൽ…

//

‘പെയ്തൊഴിഞ്ഞ് പെരുമഴക്കാലം’: മാമുക്കോയയ്ക്ക് വികാര നിർഭരമായ യാത്രാമൊഴി, അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ​ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആ​ഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം…

///

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ്…

///

കണ്ണാടിപ്പറമ്പിൽ ബൈക്ക് അപകടം; അഞ്ച് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു

കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് അഞ്ചുവയസ്സുകാരിയും യുവാവും മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്റെ മകൾ റാഫിയ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ സൽകാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ…

///

മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ; 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പൊലീസ്

സുപ്രീംകോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കർണാടക പൊലീസ് കത്ത് നൽകി. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവർക്കുള്ള…

//

എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാ​ഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ…

///

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിക്ക് തുടക്കം

സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന്…

///

ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈൽ, മരണകാരണം മുഖത്തും തലയ്ക്കുമേറ്റ പരിക്കെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നി​ഗമനം പുറത്ത്.  ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5…

//

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം രഹാനെ ടെസ്റ്റ് ടീമില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്.…

////