രൂപമാറ്റം വരുത്തിയ ബൈക്കുമായി ഇസ്റ്റഗ്രാം റീൽ; 65000 രൂപ വീതം പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ്

കോട്ടയം; രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബൈക്കുകൾ ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ്…

//

നാളെ നടക്കുന്ന പി.എസ്.സി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം

നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ…

//

സംസ്ഥാനത്ത് മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും.മഴ കിട്ടുമെങ്കിലും…

//

ഗ്രേസ് മാർക്ക്: അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം

ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാൻ അവസരം. അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതലാണ് ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 28 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അതത് സ്കൂളിൽ…

///

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ.. 1.…

//

ജെമിനി ശങ്കരന്റെ വിയോഗം; വാരത്ത് നാളെ ഉച്ചവരെ ഹർത്താൽ

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ച് വാരം ടൗണിൽ നാളെ ഉച്ചവരെ സർവ്വകക്ഷി ഹർത്താൽ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ ചതുരക്കിണർ വരെയാണ് ഹർത്താൽ.വാഹന ഗതാഗതത്തിന് തടസമുണ്ടാകില്ല.  …

//

ലാവലിൻ കേസ് വീണ്ടും മാറ്റി സുപ്രിം കോടതി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ്…

//

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയില്‍; മുഖ്യമന്ത്രി

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.വീടില്ലാത്തവരും…

//

ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. അറിയിപ്പുകള്‍ ഇങ്ങനെ: 🚆ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചു വേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും. 🚆മലബാര്‍ എക്സ്പ്രസ് ഇന്നും…

//

അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം ലാവ്‍ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; സർക്കാരിന് നിർണായകം

അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നാമതാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍…

///