ഐപിഎൽ: ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക.ഒരു സെഞ്ചുറി…

///

സ്വര്‍ണവില താഴേക്ക്, പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി സ്വര്‍ണവില കുറഞ്ഞു.  രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില  പവന്  (8 ഗ്രാം) 80 രൂപ കുറഞ്ഞ് 44,520…

///

അപകീർത്തി കേസ്; ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.വയനാട്ടിൽ…

///

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവ മോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടികാഴ്ചയുമുണ്ടാകും.…

///

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച്…

//

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ​ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (എം വി ശങ്കരൻ) അന്തരിച്ചു. 99 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർ‌ന്ന് കൊയിലി ആശുപത്രിയിൽ രാത്രി 11.40ഓടെയായിരുന്നു അന്ത്യം.ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു. 1924 ജൂൺ…

///

യുപിഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന സംഭവം; പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്‌നത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ ഫ്രീസ് ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നും…

//

യുദ്ധഭൂമിയായി സുഡാൻ: തെരുവുകളിൽ മൃതദേഹങ്ങൾ നിറയുന്നു, 270 പേർ കൊല്ലപ്പെട്ടു

സുഡാനിൽ അധികാരത്തിന് വേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. യുദ്ധഭൂമിയിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഖർത്തൂമിലേക്ക് പലായനം ചെയ്യുന്നത്.സൈന്യത്തെപ്പോലെ 1600 ജിഎംടി മുതൽ 24 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായ വെടിനിർത്തലിന് തങ്ങളും പ്രതിജ്ഞാബദ്ധരാകുമെന്ന് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

//

എ ഐ ക്യാമറ: ആദ്യത്തെ ഒരു മാസം ബോധവത്കരണം, പിഴയീടാക്കില്ല; ഗതാഗത മന്ത്രി

നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന്…

//

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്; പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്ന് കെഎസ്ഇബി

കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും എത്തുന്നത്.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം. ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലെന്നാണ്…

//