എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25 ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ്  25 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത…

///

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആംബുലന്‍സ് കോച്ച്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നിവേദനം നല്‍കി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആംബുലന്‍സ് കോച്ച്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നിവേദനം നല്‍കി.കേരളത്തിലേക്ക് പുതുതായി അനുവദിക്കപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ ഒരു ആംബലന്‍സ് കോച്ച്‌ ഉള്‍പ്പെടെ അനുവദിച്ച്‌ കാസര്‍കോട് സ്റ്റോപ്പോടു കൂടി മംഗലാപുരത്ത് നിന്നും പുറപ്പെടുന്നതിന് അടിയന്തിര നടപടി…

//

ഡിവൈഎഫ്ഐയുടെ ‘YOUNG INDIA ASK PM’ പ്രധാന മന്ത്രിയോട് 100 ചോദ്യം ക്യാമ്പയിൻ

ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ മോദി ഗവണ്മെന്റിന്റെ യുവജന വിരുദ്ധ നയത്തിന് എതിരെ  ‘YOUNG INDIA ASK PM’ പ്രധാന മന്ത്രിയോട് 100 ചോദ്യം ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ഏപ്രിൽ 25 ന് കേരളത്തിലെത്തുന്ന പ്രധാന മന്ത്രിയോട് ഡിവൈഎഫ്ഐ 130 ചോദ്യങ്ങൾ ചോദിക്കുന്നതാണ് ക്യാമ്പയിൻ. ‘YOUNG INDIA ASK PM’…

///

വിയർത്ത് കുളിച്ച് കേരളം; വേനല്‍ചൂട് തുടരും,പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില

സംസ്ഥാനത്ത് വേനല്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ചൂട് ഇനിയും കനക്കും. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച്‌ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. അതേസമയം, മധ്യ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചൂട് ഉയരുന്നതിനാല്‍ സംസ്ഥാന…

//

രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി; അയോഗ്യത തുടരും

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുല്‍ നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന്…

//

ആൾ കേരള അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 27 മുതൽ 30 വരെ

കണ്ണൂർ സിറ്റി ഫുട്ബോൾ സ്കൂൾസ് ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെയും കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, തൃശൂർ അക്കാദമി ടീമുകളെ ഉൾപെടുത്തി 11, 13, 15, വയസ്സ് വരെയുള്ള മൂന്ന് കാറ്റഗറികളിൽ ആയി റോയൽ ട്രാവൻകൂർ ബാങ്ക് ട്രോഫിക്ക് വേണ്ടിയുള്ള ആൾ കേരള അക്കാദമി ഫുട്ബോൾ…

//

കണ്ണൂർ ലിറ്റററി ഫെസ്റ്റ് 2023: ഏപ്രിൽ 24, 25, 26 തീയ്യതികളിൽ

കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച്  സെന്റർ ആഭിമുഖ്യത്തിൽ സാഹിത്യോത്സവം 2023 ഏപ്രിൽ 24,25,26 തീയ്യതികളിൽ നടക്കും.സാഹിത്യകാരൻമാരായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ഏപ്രിൽ 24ന് അഞ്ച് മണിക്ക് പ്രമുഖ കന്നഡ സാഹിത്യകാരൻ വിവേക് ഷാൻഭാഗ് ഫെസ്റ്റ് ഉദ്ഘാടനം…

///

തെരഞ്ഞെടുപ്പ് ചൂടിൽ കർണാടക; നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

കർണാടക തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സ്ഥാനാർത്ഥി പട്ടിക ഇനിയും പൂർത്തിയായിട്ടില്ല.രണ്ട് മണ്ഡലങ്ങളിലേയ്ക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലേയ്ക്കുമുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ഇടഞ്ഞതോടെ, ബിജെപി പ്രതിസന്ധിയിലായ ശിവമോഗയിൽ…

///

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.ഇന്നലെയും ഗ്രാമിന് 20 രൂപ വർധിച്ച് വില 5,605 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയോടെ…

///

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; 12,000 കടന്ന് കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കേന്ദ്ര…

///