സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം.ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി…
സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്.എഫ്.ഐയും നഴ്സിംഗ് സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍…
മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വ്യാഴാഴ്ച വൈകിട്ട് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കലാ – സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണന മേള, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, ഫ്ലവർഷോ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും. മൈലാഞ്ചിയിടൽ, ഒപ്പന, പുഞ്ചിരി (6…
കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ജേർണലിസ്റ്റ് വോളി ലീഗ് (ജെവിഎൽ) മേയ് രണ്ടാം വാരം കണ്ണൂരിൽ നടക്കും. പത്രപ്രവർത്തകരുടെ ടീമുകൾക്ക് പുറമെ സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന സെലിബ്രിറ്റി മത്സരങ്ങൾ, പ്രമുഖ പുരുഷ – വനിതാ താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ എന്നിവയും…
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട. സ്മാർട്ട് ലൈസൻസുകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.സ്മാർട്ട് കാർഡ് രൂപത്തിലേക്ക് ആകുന്നതിന്…
ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിുലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴുമെന്ന്…
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച…
തിരുവനന്തപുരത്തുനിന്ന് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്. രണ്ടാം ഘട്ടത്തിൽ പരീക്ഷണയോട്ടം കാസർഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിൻ കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന്…
കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന. പ്രശ്ന പരിഹാരം ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കോളജ് നിന്ന്…
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരു. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ്…