ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു, യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.  ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള…

///

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജി: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദേശം നൽകി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. നേരത്തെ ഹർജികൾക്ക് എതിരെ കക്ഷി ചേരാൻ ഗുജറാത്ത് സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.…

//

ഐപിഎൽ: ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. രാജസ്ഥാൻ റോയൽസിൻ്റെ തട്ടകമായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരികെയെത്തുന്നത്.എല്ലായ്പ്പോഴും തുടരുന്ന റിയൻ പരഗിൻ്റെ മോശം ഫോം…

///

മധ്യപ്രദേശിൽ ട്രെയിൻ അപകടം; ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു, ലോക്കോ പൈലറ്റ് മരിച്ചു

മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു. സിങ്പ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ബിലാസ്പൂർ – കട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം…

//

സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,605 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 44,840 രൂപയിലുമെത്തി.24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില…

//

മിൽമ പാലിന് വിലക്കൂട്ടി; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും. മിൽമ റിച്ച്, മിൽമാ സ്മാർട്ട് എന്നിവയ്ക്കാണ് വിലവർധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.…

//

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ വീണ്ടും വർധന; 10,000 കടന്ന് കൊവിഡ് കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത…

///

വന്ദേഭാരത് ഷെഡ്യൂൾ പുറത്ത്, ടിക്കറ്റ് 1400 രൂപ; ഫ്ലാഗ് ഓഫ് 25 ന് രാവിലെ, ഉച്ചക്ക് കണ്ണൂരെത്തും

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2…

//

പാൽ വില കൂട്ടിയതിൽ മിൽമയോട് വിശദീകരണം തേടും, സർക്കാരിനെ അറിയിച്ചിട്ടില്ല; മന്ത്രി ചിഞ്ചുറാണി

മി​ല്‍​മ പാ​ലി​ന് വി​ല കൂ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. വി​ല വ​ര്‍​ധ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടി​ല്ല. മി​ല്‍​മ​യോ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മന്ത്രി ചിഞ്ചുറാണി പ​റ​ഞ്ഞു.പ​ച്ച, മ​ഞ്ഞ ക​വ​റു​ക​ളി​ലു​ള്ള പാ​ലി​ന് വി​ല്‍​പ്പ​ന കു​റ​വാ​ണെ​ന്ന വാ​ദം ശ​രി​യാ​ണ്. എ​ന്നാ​ല്‍ വി​ല വ​ര്‍​ധ​ന സ​ര്‍​ക്കാ​രി​നെ…

//

വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍

വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍…

//