സിപിഎമ്മും ഇടതുമുന്നണിയും ശിഥിലമായി കൊണ്ടിരിക്കുന്നു: വി ഡി സതീശൻ

കണ്ണൂർ: സിപി എമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മിഷൻ 2025 തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രണ്ടാംഘട്ട അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരായ ജനവികാരം ഓരോ ദിവസം കഴിയുന്തോറും…

ലോക മാർച്ചിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് പ്രവർത്തകർ

അന്തർദേശീയ അഹിംസാ ദിനമായ ഒക്ടോബർ 2 ന് സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ച് മധ്യഅമേരിക്കയിലെ സൈന്യത്തെ പൂർണമായും പിൻവലിച്ച രാജ്യമായ കോസ്റ്ററിക്കയിൽ നിന്ന് പ്രയാണം ആരംഭിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറിൽ പരം രാജ്യങ്ങൾ സന്ദർശിക്കുന്ന മാർച്ച് നവംബർ ആദ്യ വാരം കേരളത്തിൽ എത്തും.മാർച്ചിനെ…

കാൻസർ ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം; ഡോ സുൽഫിക്കർ അലി

കണ്ണൂർ: ജീവിതശൈലി രോഗങ്ങൾക്കൊപ്പം സമൂഹത്തിൽ വ്യാപകമാകുന്ന കാൻസർ രോഗം പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനുമുള്ള ബോധവൽക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ഐ എം എമർജൻസി ലൈഫ് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി. ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ദയാ നഗറിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ…

കണ്ണൂർ ദസറക്ക് കൊടിയേറി

സെപ്റ്റംബർ 4 മുതൽ 12 വരെ കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ കൊടിയേറ്റം നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ കൊടി ഉയർത്തി.ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന…

കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിൻ്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള…

മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.…

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനം സമാപിച്ചു

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ ജില്ലാ സമ്മേളനം തോട്ടട കെ. എഫ്. ബി കോൺഫറൻസ് ഹാളിൽ നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉത്ഘാടനം ചെയ്‌തു. കാഴ്ച്ച നഷ്ടപ്പെട്ടവർക്കായുള്ള അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ്…

ഗാന്ധിസ്മൃതി സംഗമം ജില്ലാ തല ഉദ്ഘാടനം: കാലമേറുന്തോറും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി വർധിക്കുന്നു:അഡ്വ മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നു വരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്നും…

/

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോക നിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ നിർമിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രെസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

കണ്ണൂർ: സ്ത്രീകളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് സ്തനാര്‍ബുദം. ചെറിയ തടിപ്പുകളോ മാറ്റങ്ങളോ സ്തനങ്ങളിൽ കാണുമ്പോൾ പലർക്കും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ആശങ്ക വളരെ വലുതായിരിക്കും. ഇത് മാനസികമായ സമ്മർദ്ദത്തിനും കാരണമാകാറുണ്ട്. സ്തനാര്‍ബുദ നിര്‍ണയം എങ്ങിനെ നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലോ, സാമ്പത്തികമായ…