റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് ഉയർത്താതെ ആർബിഐ. നിരക്ക് വർധന താൽക്കാലികമായി…
സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം…
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 3500 രൂപ സീലിങ്ങിന് വിധേയമായി 20 ശതമാനം ബോണസ് നൽകാൻ തീരുമാനമായി. ബസ് ഉടമസ്ഥ സംഘടനകളും യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യൂണിയനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവൻ, എൻ…
“salute the silent star“കാമ്പയിനിന്റെ ഭാഗമായി JCI കാനന്നൂർ കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.JCI സോൺ വൈസ് പ്രസിഡന്റ് ജെസിൽ ജയൻ, ജെസിഐ കാനന്നൂർ പ്രസിഡന്റ് സംഗീത് ശിവൻ, മെമ്പർ ദിൽജിത്,കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
എലത്തൂർ തീവണ്ടി ആക്രമണ കേസ് അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തിൽ…
മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടി കേന്ദ്ര സർക്കാർ…
വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച് കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി ആവശ്യപ്പെട്ടു. തെളിവെടുപ്പിന് ശേഷം…
എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പിടിയിലായ ഷാരുഖ് സെയ്ഫി ഡൽഹി എൻസിആർ നിവാസിയാണ് .ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം,…
എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവര്‍ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. അതിനിടെ കേസിലെ പ്രതി ശാരുഖ് സെയ്ഫിയെ…
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ്…