കണ്ണൂർ ദസറ; വിളംബര ജാഥ നടത്തി

കണ്ണുർ ദസറയുടെ വരവ് അറിയിച്ച് വർണ്ണ ശബളമായ വിളംബര ജാഥ നടത്തി. കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ. രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മേയർ മുസ്ലി ഹ്…

എസ്‌.എഫ്.ഐ അതിക്രമം ; കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ നാളെ (01-10-2024) കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും

കണ്ണൂർ: തുടർച്ചയായി ജില്ലയിൽ അക്രമങ്ങൾ അഴിച്ച് വിട്ട് വനിതാ നേതാക്കളെ പോലും ഗുരുതര പരിക്കേൽപ്പിക്കുന്ന എസ് എഫ് ഐ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ ഒക്ടോബർ 1 ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം…

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം ഒക്ടോബർ 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സിൽ ഒക്‌ടോബർ ഒന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും. എം.വിജിൻ എം.എൽ.എ, വ്യവസായ…

ലോക ഹൃദയ ദിനം; സൈക്കിള്‍ സവാരി സംഘടിപ്പിച്ച് ആസ്റ്റർ മിംസ് കണ്ണൂർ

കണ്ണൂര്‍ : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സവാരി സംഘടിപ്പിച്ചത്. കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രനും, ഇന്റര്‍വെന്‍ഷണല്‍…

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍; തലശ്ശേരിയിലും മേനപ്രത്തും പൊതു ദര്‍ശനം

തലശ്ശേരി: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ണൂരിലേക്ക് പുറപ്പെടും. പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 12 മണിക്ക് മേനപ്രം രാമവിലാസം…

കണ്ണൂർ ദസറ; സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ്

കണ്ണൂർ ദസറ പ്രചരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ് നടന്നു. മേയർ മുസ്ലിഹ് മഠത്തിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ബിച്ചിൽ വച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. ഡെപ്യൂട്ടി മേയർ അഡ്വ പി.…

കശുമാവ് കൃഷിയും സംരംഭകത്വ വികസന സാധ്യതകളും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്ന പ്രദേശവും  ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും കേരളത്തിൽ ഒന്നാം സ്ഥാനത്തുമുള്ള കണ്ണൂർ ജില്ലയിൽ കശുമാവ് കൃഷിയുടെയും കശുമാവിലെ സംരംഭകത്വ വികസന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഏകദിന കശുമാവ് വികസന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കാർഷിക ഉൽപന്ന കയറ്റുമതി വികസന…

കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് പ്രഥമ പരിഗണന നല്‍കി ഗ്രാന്റ് അനുവദിക്കണം: സി പി മുരളി

കണ്ണൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം പറയുമ്പോഴും പരിഗണന നല്‍കേണ്ട മേഖലകളെ വിസ്മരിക്കരുതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ആവശ്യപ്പെട്ടു.…

ഇ ചലാൻ അദാലത്ത് ശനിയാഴ്ച കൂടി; ആയിരത്തോളം ചലാനുകൾ തീർപ്പാക്കി

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഹാളിൽ നടത്തുന്ന ഇ ചലാൻ അദാലത്ത് സെപ്റ്റംബർ 28 വരെ. സെപ്റ്റംബർ 26ന് തുടങ്ങിയ അദാലത്തിൽ ഇതുവരെ ആയിരത്തോളും ചലാനുകൾ തീർപ്പാക്കി. പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ…

ആയില്യം ശനിയാഴ്ച; കന്നഡ സിനിമാതാരങ്ങൾ പെരളശ്ശേരിയിൽ നാഗപൂജ നടത്തി

കണ്ണൂർ: കന്നിമാസത്തിലെ ആയില്യ പൂജയ്ക്കു മുന്നോടിയായി കന്നഡ സിനിമാ താരങ്ങൾ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കാന്താര ഫെയിം ദീപക് റായ്, കന്നട തുളു ഡ്രാമ ഡയറക്ടറും നടനും സംവിധായകനുമായ രവി വർക്കാടി, കൊങ്കിണി – കന്നഡ – തുളു- സിനിമാ…