മന്ത്രി വിഎൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് പാമ്പാടിയിൽ വെച്ചായിരുന്നു അപകടം.…

/

കെ. റെയിൽ യോഗം; വിളിച്ചത് മുഖ്യമന്ത്രിക്ക് താൽപര്യമുള്ളവരെ മാത്രം- വി.ഡി സതീശൻ

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖൻമാരെ കാണാൻ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.വരേണ്യവർഗത്തെ മാത്രമാണ് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരിക്കുന്നത്.പൗര പ്രമുഖർ എന്നപേരിൽ ക്ഷണിച്ചത് വരേണ്യവർഗത്തെമാത്രമാണ്.ഇത് പദ്ധതിയുടെ നിഗൂഢത വർധിപ്പിക്കുന്നതായും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെയും താത്പര്യമുള്ളവരെ മാത്രമാണ്…

//

‘മുഖ്യമന്ത്രി സംസ്ഥാനത്തിന് ബാധ്യത’; പൊലീസ് മര്‍ദനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍  ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ . ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.…

//

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. തീപിടിച്ചിരിക്കുന്നത് ആക്രിക്കടയുടെ ഗോഡൗണാണ്. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകിൽ…

/

‘പൊലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല’;കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പൊലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നത്? അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന…

/

‘പൊലീസ് ഇടപെട്ടത് സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടപ്പോൾ’; മാവേലി എക്സ്പ്രസിലെ ടിടിഐ കുഞ്ഞുമുഹമ്മദ്

പാലക്കാട്: മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞുമുഹമ്മദിനോട് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ റിപ്പോർട്ട് തേടി. അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടെന്ന് കുഞ്ഞുമുഹമ്മദ് മറുപടി നൽകി. യാത്രക്കാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടത്. സംഭവം നടക്കുമ്പോൾ…

/

മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍  വിളിച്ച ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം ചേരുന്നത്. പൊലീസിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ മുതലുള്ളവരുടെ യോഗം നേരത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. അതിന്…

/

കാസർകോടും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയ ആള്‍ക്ക്

കാസർകോട്: കാസർകോടും ഒമിക്രോൺ  വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24…

//

വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ല; പി.എം.എ സലാം

വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിർദേശങ്ങളിലെ തുടർ നടപടികൾ…

//

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി.വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്.പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്.…

//