തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ്; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത്…

/

ബൂസ്റ്റര്‍ ഡോസ്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ്…

//

ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ…

/

കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ല. കുട്ടികള്‍ക്ക് ആദ്യമായി…

/

മൂന്നാം തരം​ഗഭീതിയിൽ രാജ്യം, നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി സർക്കാർ

ദില്ലി: കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ദില്ലി സർക്കാർ. കൊവിഡ് കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാകും ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക. സ്കൂളുകളും, കോളേജുകളും അടച്ചിടും.…

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് പതാക ഉയർത്തിയതോടുകൂടി ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെ ഭൂപടത്തിനകത്ത് 137 പതാകകൾ പിടിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. തുടർന്ന് മധുര…

/

‘അതിന് വിവരമില്ല’ – മേയർ ആര്യക്കെതിരെ കടുത്ത പരാമർശവുമായി മുരളീധരൻ

കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ…

//

വിമർശനത്തിന് പിന്നാലെ തീരുമാനം; പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം…

/

ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി എട്ട് മുതൽ

കണ്ണൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനി, സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്. മിനി, സബ്ബ് ജൂനിയർ മത്സരങ്ങൾ ജനുവരി 8, 9 ദിവസങ്ങളിൽ കണ്ണൂർ വി.കെ…

//

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്.…

/